ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റിനായി ഭര്‍ത്താവിനെ ചുമലിലേറ്റി യുവതി ഉത്തർപ്രദേശിലെ മധുരയിലാണ് സംഭവം

മധുര: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെയും ചുമലിലേറ്റി നടക്കുന്ന യുവതിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വേദന പടർ‍ത്തുന്നത്. ഉത്തർപ്രദേശിലെ മധുരയിലാണ് സംഭവം. ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടി ഭര്‍ത്താവിനെയും ചുമലിലേറ്റി ബിമല ദേവി എന്ന യുവതി സിഎംഒ ഓഫീസിലേക്ക് പോകുന്ന കാഴ്ചയാണ് ഈ ചിത്രം.

ട്രക്ക് ഡ്രൈവറായിരുന്ന ബിമല ദേവിയുടെ ഭര്‍ത്താവിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ വർഷമാണ് കാല് മുറച്ച് മാറ്റേണ്ടിവന്നത്. ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റിനായി സിഎംഒ ഓഫീസിലെത്തിയ ബിമലയോട് ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രിയിൽ നിന്നുള്ള വീൽചെയറോ മറ്റ് സൗകര്യങ്ങളോ ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ഭര്‍ത്താവിനെ ചുമന്ന് കൊണ്ട് വരേണ്ടി വന്നത്. 

തങ്ങള്‍ക്ക് വീല്‍ ചെയറോ മുച്ചക്രസൈക്കിളോ ലഭിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്ന് അവര്‍ പറയുന്നു. പല ഓഫീസുകള്‍ കയറിയിറങ്ങി, എന്നാല്‍ ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും ബിമല മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇത്തരം ഈ സംഭവം ഭൗര്‍ഭാഗ്യകരമാണെന്നും അന്വേഷിച്ച് ഉചിതമായ സഹായം ചെയ്യുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഭൂപേന്ദ്ര ചൗധരി പ്രതികരിച്ചു.