വിവാഹ ശേഷം ഇരുവരും ഹൈദരാബാദിലേക്ക് താമസം മാറുകയും ചെയ്തു. എന്നാൽ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നിരന്തരം പീഡിപ്പിക്കാൻ തുടങ്ങി. ഇതില്‍ മനംനൊന്ത് കിടപ്പുമുറിയിലെ സീലിംങ് ഫാനില്‍ രൂപിണി തൂങ്ങുകയായിരുന്നു.
ഹൈദരാബാദ്: സ്ത്രീധനം നല്‍കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം സഹിക്കാനാകാതെ യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ പി രൂപിണി(25)എന്ന യുവതിയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഈ വര്‍ഷം മാര്‍ച്ച് 4നാണ് രൂപിണിയും അന്ധ്രപ്രദേശ് സ്വദേശിയായ യുവാവും തമ്മില്‍ വിവാഹിതരാകുന്നത്. വിവാഹ ശേഷം ഇരുവരും ഹൈദരാബാദിലേക്ക് താമസം മാറുകയും ചെയ്തു. എന്നാൽ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നിരന്തരം പീഡിപ്പിക്കാൻ തുടങ്ങി. ഇതില്‍ മനംനൊന്ത് കിടപ്പുമുറിയിലെ സീലിംങ് ഫാനില്‍ രൂപിണി തൂങ്ങുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് രൂപിണിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ആഗസ്റ്റ് മാസം മുതല്‍ യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ ബന്ധുക്കളും ഭര്‍ത്താവും മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ബന്ധുക്കള്‍ക്കും യുവാവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും ഭര്‍ത്താവിനെ ചോദ്യം ചെയ്തു വരുന്നതായും പൊലീസ് അറിയിച്ചു.
