തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലെ പെണ്‍കുട്ടിയെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. രക്ഷിതാക്കളില്‍ നിന്നു പോലും സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലാണ് മാറ്റിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഇപ്പോഴും ഗംഗേശാനന്ദ തീര്‍ഥപാദര്‍ എന്ന ശ്രീഹരിയുടെ വിശ്വാസികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കേസ് ഒതുക്കുന്നതിനും മറ്റും പെണ്‍കുട്ടിയുടെ മേല്‍സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് സൂചന. മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കു പോകാന്‍ പെണ്‍കുട്ടിയും വിസ്സമതിച്ചെന്നാണ് അറിയുന്നത്.

ഇതോടെയാണ് പൊലീസ് സംരക്ഷണയില്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം, കേസിലെ പ്രതിയായ ശ്രീഹരിയുടെ കോലഞ്ചേരിയിലെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധുക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി.