ഭുവനേശ്വര്‍: ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി അഴുക്കു ചാലില്‍ പ്രസവിച്ചു. ഒഡീഷയിലെ കൊരപുത് ജില്ലയിലാണ് യുവതി ആശുപത്രി ക്യാന്റീന് സമീപത്തുള്ള ഓടയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. മതിയായ രേഖകളില്ലെന്ന് ആരോപിച്ച് അധികൃതര്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയ്ക്ക് ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. 

അസുഖബാധിതനായി ആശുപത്രിയില്‍ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനാണ് യുവതി എത്തിയതെന്നും ഇതിനിടയില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ യുവതിയുടെ പക്കല്‍ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിപ്പാക്കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം. പ്രസവത്തിന് ശേഷം യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.