നാല് കിലോമീറ്റര്‍ എത്തിയപ്പോഴേക്കും യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയും വഴിയരികില്‍ വച്ച് പ്രസവിക്കുകയുമായിരുന്നു. 

ഹൈദരാബാദ്: ആശുപത്രിയിലേക്ക് എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവതി വഴിയില്‍ പ്രവസവിച്ചു. ഗതാഗത സൗകര്യമില്ലാത്ത ഗ്രാമത്തില്‍നിന്ന് തുണികൊണ്ട് വടയില്‍ കെട്ടിയുണ്ടാക്കിയ സ്ട്രക്ചറില്‍ ആശുപത്രിലേക്ക് കൊണ്ടുപോകുകയായിരുന്നു. 

ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. പ്രദേശത്തുനിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. നാല് കിലോമീറ്റര്‍ എത്തിയപ്പോഴേക്കും യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയും വഴിയരികില്‍ വച്ച് പ്രസവിക്കുകയുമായിരുന്നു. 

തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാതെ ഇവര്‍ വീട്ടിലേക്ക് തിരിച്ച് പോയി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 29 ന് ഗര്‍ഭിണിയായ യുവതിയെ വാഹന ഗതാഗതം ഇല്ലാത്തതിനെ തുടര്‍ന്ന് 12 കിലോമീറ്റര്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു.