ശബ്ദമലിനീകരണം മൂലം ജീവിക്കാന്‍ പറ്റുന്നില്ല തന്നെ സംരക്ഷിക്കാനാവുന്നില്ല പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടും ഫലമില്ല
പാട്ന: പ്രണയിച്ച് വിവാഹം കഴിച്ച ഭര്ത്താവില് നിന്ന് വിവാഹ മോചനം തേടി യുവതി. വിവാഹ മോചനം ആവശ്യപ്പെട്ടതിന് യുവതി പറയുന്ന കാരണം ശബ്ദമലിനികരണമാണ്. ഭര്ത്താവിന്റെ വീടിന് പരിസരത്തെ ശബ്ദമലിനീകരണം മൂലം ജീവിക്കാന് പറ്റുന്നില്ലെന്നാണ് യുവതി പറയുന്നത്. ശബ്ദമലിനീകരണം നിര്ത്തലാക്കാന് കഴിവില്ലാത്ത ഭര്ത്താവിനെ വേണ്ടൈന്ന് യുവതി പറയുന്നു.
ബീഹാറിലെ ഹാജിപൂരിലാണ് സംഭവം. സ്നേഹാ സിംഗ് എന്ന യുവതിയാണ് പരാതിക്കാരി. നാല് വര്ഷം മുമ്പാണ് അംഗപരിമതനും മുന് അന്താരാഷ്ട്ര ബാഡ്മിന്റണ് താരവുമായ രാകേഷിനെ സ്നേഹ സിംഗ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിച്ചെത്തിയ അന്നുമുതല് വീടിന് ചുറ്റും മതപരമായ ചടങ്ങുകളുടെ പേരില് ഉച്ചഭാഷിണി ശബ്ദമാണ്. എത്ര പരാതി നല്കിയിട്ടും കാര്യമുണ്ടായില്ലെന്നാണ് യുവതിയുടെ പരാതി.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മനുഷ്യാവകാശ കമ്മീഷനും യുവതി പരാതി അയച്ചിരുന്നു. എന്നാല് നടപടിയൊന്നുമുണ്ടായില്ല. ഇതോടെയാണ് യുവതി വിവാഹ മോചനം ആവശ്യപ്പെട്ടത്. തന്റെ സുരക്ഷ ഉറപ്പ് നല്കാനാവാത്ത ഭര്ത്താവിന്റെ കൂടെ ജീവിക്കാനില്ലെന്നാണ് യുവതി പറയുന്നത്. എന്നാല് തന്റെ ആരോഗ്യ സ്ഥിതി വച്ച് അയല്വാസികളോട് വഴക്കിന് പോകാനാവില്ലെന്നാണ് ഭര്ത്താവ് രാകേഷ് പറയുന്നത്. പൊലീസില് പരാതിപ്പെട്ടിട്ടും ഒരു കാര്യവുമില്ലെന്നും രാകേഷ് പറയുന്നു.
