വയനാട് മണ്ണിടിഞ്ഞ് പരിക്കേറ്റ സ്ത്രീ മരിച്ചു
വയനാട്: വയനാട് പൊഴുതനയില്‍ മണ്ണിടിഞ്ഞ് വീണതിനെതുടര്‍ന്ന് പരിക്കേറ്റ സ്ത്രീ മരിച്ചു. ഫാത്തിമ എന്ന കുഞ്ഞാമി (72) ആണ് മരിച്ചത്. കാലവര്‍ഷം കനത്തതോടെ കേരള, ലക്ഷദീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റര്‍ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്.
