ഇംഫാല്‍: വിഐപികള്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തോട് പൊട്ടിത്തെറിച്ച് യാത്രക്കാരി.
മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലാണ് അനന്തമായി വിമാനങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് കണക്ഷന്‍ ഫ്‌ളൈറ്റ് നഷ്ടമായ യുവതി കണ്ണന്താനത്തോട് പൊട്ടിത്തെറിച്ചത്.
ബീഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ ഡോക്ടറായി ജോലി നോക്കുന്ന യുവതിക്ക് വിഐപികളുടെ കൂട്ടത്തോടെയുള്ള വരവ് കാരണം കണക്ഷന്‍ ഫ്‌ളൈറ്റ് നഷ്ടപ്പെടുകയായിരുന്നു.

ഇതില്‍ ക്ഷുഭിതയായ ഇവര്‍ തന്റെ മുന്‍പിലെത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തോട് ക്ഷോഭിക്കുകയായിരുന്നു. രാജ്യത്തെ വിഐപി സംസ്‌കാരത്തെ ശപിച്ചു സംസാരിച്ച യുവതി പറഞ്ഞ യുവതി വിമാനം വൈകിയതിന് കണ്ണന്താനം വിശദീകരണം എഴുതി തരണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ മണിപ്പൂരില്‍ നടക്കുന്ന സാങ്ക്‌ഹോയ് ഫെസ്റ്റിനായി രാഷ്ട്രപതിയടക്കമുള്ളവര്‍ വന്നതിനാലാണ് വിമാനങ്ങള്‍ വൈകിയതെന്ന് കണ്ണന്താനം വിശദീകരിച്ചു.
