വീണത് 900 അടി താഴ്ചയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ടു
ദില്ലി: നാല് ദിവസത്തെ ടൂറിനായി ഡൽഹിയിലെ മാതരേൺ ഹിൽസ്റ്റേഷനിലെത്തിയ വീട്ടമ്മ സെൽഫിയെടുക്കുന്നതിനിടയിൽ വീണുമരിച്ചു. തൊള്ളായിരം അടി താഴ്ചയിലേക്കാണ് ഇവർ വീണതെന്ന് പൊലീസ് പറയുന്നു. സരിതാ ചൗഹാൻ എന്ന വീട്ടമ്മയാണ് മരിച്ചത്. ചൊവ്വാഴ്ച ഏകദേശം ആറ് മണിയോട് കൂടിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. സരിതയും ഭർത്താവ് റാം മോഹനും ഒന്നിച്ചു നിന്നാണ് സെൽഫിക്ക് പോസ് ചെയ്തത്. എന്നാൽ നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടമ്മ താഴ്ചയിലേക്ക് വീഴുകയായിരുന്നു.
റാം മോഹൻ പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും അതിശക്തിയായ കാറ്റു വീശിക്കൊണ്ടിരുന്നതിനാൽ നിയന്ത്രണം കിട്ടിയില്ല. ട്രെക്കിങ്ങിനെത്തിയവരുടെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് പൊലീസ് തിരച്ചിൽ നടത്തിയത്. രാത്രി മുഴുവൻ നീണ്ട അന്വേഷണത്തിനൊടുവിൽ ബുധനാഴ്ച രാവിലെയാണ് ശരീരം കിട്ടി. സമുദ്ര നിരപ്പിൽ നിന്ന് എണ്ണൂറ് മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹീൽസ്റ്റേഷനാണ് മാതരേൺ.
