വാഷിങ്ടണ്‍: വീടിൻ്റെ ബാൽക്കണിയിൽനിന്ന് ചിരിക്കുന്നതിനിടെ നിയന്ത്രണം കിട്ടാതെ നിലതെറ്റി താഴെ വീണ് സ്കൂൾ അധ്യാപിക മരിച്ചു. അമേരിക്കക്കാരിയായ ഷാരോൺ റഗോലി (50) ആണ് ചിരിച്ച് നിലതെറ്റി വീണതിനെ തുടർന്ന് മരണപ്പെട്ടത്. മെക്‌സിക്കോയിൽ വച്ചായിരുന്നു സംഭവം.

വീടിൻ്റെ ബാൽക്കണിയിൽനിന്ന് അമിതമായി ചിരിച്ച ഷാരോൺ നിയന്ത്രണം വിട്ട് താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ ശരീരത്തിനും തലച്ചോറിനും ക്ഷതമേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാരോൺ വിവാഹിതയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമാണ്.