ഐസ്ക്രീം ബാറില്‍ എലിവാലാണ് നുണഞ്ഞതെന്നറിഞ്ഞ് യുവതി അരലക്ഷം രൂപ നല്‍കി സംഭവമൊതുക്കാന്‍ ശ്രമം
ജിയാങ്സു: ഭക്ഷണ ശേഷം അല്പം മധുരമായിക്കോട്ടെയെന്ന ആലോചനയെ തുടര്ന്നാണ് ഐസ്ക്രീം ബാറിന് ഓര്ഡര് നല്കിയത്. എന്നാല് രുചിയോടെ നുണയുന്നതിനിടയിലാണ് ഐസ്ക്രീം ബാറില് നിന്ന് എന്തോ പുറത്തേയ്ക്ക് തള്ളി നില്ക്കുന്നത് പോലെ യുവതിയ്ക്ക് തോന്നിയത്. പുഴുവായിരിക്കുമെന്ന ധാരണയിലാണ് യാങ് സുഹൃത്തിനെ ഐസ്ക്രീം ബാര് കാണിച്ചത്. പക്ഷേ താന് കഴിച്ചു കൊണ്ടിരുന്നത് എലിയുടെ വാല് ആണെന്ന് തിരിച്ചറിഞ്ഞതോടെ യുവതി ഞെട്ടി.
കടയുടമയെ ഐസ്ക്രീം ബാര് കാണിച്ച് പണം തിരികെ നല്കാന് യുവതി ആവശ്യപ്പെട്ടതോടെ ഐസ്ക്രീം ബാര് തിരികെ നല്കാമെന്നായി കടയുടമയുടെ നിലപാട്. യുവതി കോടതിയില് പോകുമെന്ന് വിശദമാക്കിയതോടെ അരലക്ഷം രൂപ നല്കി കടയുടമ സംഭവം ഒതുക്കാന് ശ്രമിക്കുകയായിരുന്നു.
കോടതിയില് പരാതിയുമായി സമീപിച്ചിരിക്കുകയാണ് ചൈന സ്വദേശിനിയായ യുവതി. ചൈനയിലെ ജിയാങ്സുവിലെ ഹുയാന് നഗരത്തിലാണ് സംഭവം. യാങ് എന്ന യവതിയാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല് ഇത്തരം സംഭവങ്ങളില് വളരെ കുറച്ച് തുക മാത്രമേ നഷ്ടപരിഹാരമായി നല്കുവെന്നാണ് അധികൃതര് വ്യക്തമാക്കുന്നത്.

