ഷാർജ: ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ട്രാഫിക് ഉദ്യോഗസ്ഥർക്ക് ചോക്ലേറ്റുകളും 500 ദിർഹവും കൈക്കൂലി വാഗ്ദാനം ചെയ്ത യുവതിക്ക് ആറും മാസം തടവുശിക്ഷ. ഷാർജ പൊലീസിന്റെ ട്രാഫിക് ആന്റ് ലൈസൻസിങ് ഡിപ്പാർട്ട്മെന്റിലെ വനിതാ ഉദ്യോഗസ്ഥയ്ക്കാണ് ടെസ്റ്റു പാസാകുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്തത്. 5000 ദിർഹം പിഴയും അറബ് യുവതിക്ക് മേൽ ചുമത്തിയിട്ടുണ്ട്.
ഇതിനു മുമ്പ് ഏഴു തവണ ഡ്രൈവിങ് ടെസ്റ്റ് പരാജയപ്പെട്ട ശേഷമാണ് വിജയിക്കുന്നതിന് കൈക്കൂലിയുമായി യുവതി രംഗത്തെത്തിയത്. നിയമം മറികടന്ന് കാര്യങ്ങൾ ചെയ്യാൻ പ്രതി കൈക്കൂലി വാഗ്ദാനം ചെയ്തെന്ന് വനിതാ ഉദ്യോഗസ്ഥ കോടതിയിൽ വ്യക്തമാക്കി. അതേ സമയം ചേക്ലേറ്റുകളും പണവും കൈക്കൂലിയായല്ല മറിച്ച് സമ്മാനമായാണ് നല്‍കിയതെന്ന് പ്രതി കോടതിയിൽ പറഞ്ഞു. തുടർച്ചയായി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ലൈസൻസ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് യുവതി തന്നോട് പറഞ്ഞതായും ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥ പറഞ്ഞു.
