ടെക്നോപാര്‍ക്കിലെ യുവതിയെ കബളിപ്പിച്ചത് ഏഴ് വര്‍ഷംപെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത് ആദ്യ രാത്രിയിലെത്തിയ ഫോണ്‍ കോള്‍സ്വര്‍ണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം

തിരുവനന്തപുരം : ഏഴു വര്‍ഷത്തെ ആത്മാർഥ പ്രയാണത്തിന് ഒടുവിൽ കല്യാണം. ആദ്യ രാത്രിയിൽ വരന്റെ ഫോണിലേക്ക് വന്ന കാൾ അറ്റന്‍ഡ് ചെയ്തത് പെണ്‍കുട്ടി ഞെട്ടി. കുട്ടി നീ രക്ഷപ്പെട്ടോ അവള്‍ ആണല്ല പെണ്ണാണ് ബുദ്ധിപരമായി രക്ഷപ്പെടുക എന്നതായിരുന്നു ആ ഫോണ്‍ കോളില്‍ പറഞ്ഞ സന്ദേശം. അപ്പോഴാണ് ആ പെണ്‍കുട്ടി താന്‍ ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സ്വന്തമാക്കിയ പ്രിയപ്പെട്ട വരന്‍ ആണല്ല, പെണ്ണാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. 

പോത്തന്‍കോട് സ്വദേശിനിയായ യുവതിയാണ് ആണ്‍വേഷം കെട്ടിയ കാമുകന്‍റെ കെണിയില്‍ വീണത്. കഴിഞ്ഞ മാസം 31 ന് ആണ് വീട്ടുകാരടക്കം ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടത്തിയത്. ബി എഡ് ബിരുദധാരിയും നിര്‍ദ്ധന കുംടുംബത്തിലെ അംഗവുമായ യുവതി ഏഴു വര്‍ഷം മുമ്ബാണ് ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലിക്ക് പോയത്. അപ്പോഴാണ് അതേ കമ്പനിയില്‍ ജോലിക്കാരനായ ശ്രീറാം എന്ന യുവാവുമായി പരിചയത്തിലാകുന്നത്.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. സൗഹൃദം പിന്നെ പ്രണയത്തിലേക്ക് മാറുകയായിരുന്നു. അതിനിടെ ‘യുവാവ് ‘ ടെക്‌നോപാര്‍ക്ക് വിട്ട് കരുനാഗപ്പള്ളിയില്‍ മറ്റൊരു ജോലി കിട്ടിപ്പോയി. എങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും യുവതി വഴങ്ങിയില്ല. അയാളെതന്നെ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. 

മുഹൂര്‍ത്ത സമയമെടുത്തപ്പോള്‍ വരന്‍ ഒറ്റയ്ക്കാണ് കാറിലെത്തിയത്. വീട്ടുകാരെ അന്വേഷിച്ചപ്പോള്‍ അവര്‍ വന്ന വാഹനം അപകടത്തില്‍ പെട്ടെന്നും പിന്നാലെ വരുമെന്നുമായിരുന്നു മറുപടി. മുഹൂര്‍ത്ത സമയം ആയിട്ടും വീട്ടുകാര്‍ എത്തിയില്ലെങ്കിലും വരന്‍ എത്തിയല്ലോ എന്ന ആശ്വാസത്തില്‍ വിവാഹം നടന്നു. വരന്റെ നീക്കത്തില്‍ അവിടെയെത്തിയ ജന പ്രതിനിധികള്‍ക്കടക്കം സംശയം തോന്നുകയും യുവതിയുടെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്ന് കല്യാണം കഴിഞ്ഞ് വരന്‍ പെണ്‍കുട്ടിയെ കൊണ്ട് പോകുകയും ചെയ്തു.

വാടക വീട്ടിലായിരുന്നു വരന്‍ താമസിച്ചിരുന്നത്. ഇരുവരെയും കൂട്ടി യുവതിയുടെ ചില ബന്ധുക്കള്‍ ആ വീട്ടിലെത്തി. ഒറ്റമുറിയുള്ള വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സംശയം തോന്നി യുവതിയുടെ ആഭരണങ്ങള്‍ ബന്ധുക്കള്‍ രഹസ്യമായി ഊരിവാങ്ങി മടക്കിക്കൊണ്ട് പോകുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയിലാണ് വരന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നത്. ആ ഫോണ്‍ അറ്റന്‍ഡ് ചെയ്തത് പെണ്‍കുട്ടിയുമായിരുന്നു കുട്ടി നീ രക്ഷപ്പെട്ടോ അവള്‍ ആണല്ല പെണ്ണാണ് എന്നും ബുദ്ധിപരമായി രക്ഷപ്പെടുക എന്നും പറഞ്ഞ് ഫോണ്‍ കട്ടായി.

ഇതിനിടെ തനിക്ക് കുറച്ച്‌ കടമുണ്ടെന്നും ആഭരണങ്ങള്‍ തരണമെന്നും പെണ്‍കുട്ടിയോട് ‘വരന്‍’ ആവശ്യപ്പെട്ടു. കടമെടുത്ത് വാങ്ങിയതിനാല്‍ തല്‍ക്കാലം അമ്മ കൊണ്ടുപോയതായും ഒരാഴ്ചയ്ക്കകം മടക്കി തരുമെന്നും പറഞ്ഞ് യുവതി തടിയൂരി. സംഭവം യുവതി വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യാനെന്ന് പറഞ്ഞ് പോത്തന്‍കോട് എത്തിക്കുകയും വീട്ടുകാര്‍ ഇരുവരെയും പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയുമായിരുന്നു. പരിശോധനയില്‍ വരന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലെന്നും പെണ്ണ് തന്നെയാണെന്നും കണ്ടെത്തി. വധുവിന്റെ വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുക്കാതെ വിട്ടു.