ലണ്ടന്‍: ഇംഗ്ലണ്ടിലെ ഡെവണില്‍ നിന്നുള്ള യുവതിക്ക് മുന്‍ഭര്‍ത്താവില്‍ നിന്നും ലഭിച്ചത് വലിയോരു പണിയാണ്. ഈ യുവതിയുടെ നഗ്നചിത്രങ്ങള്‍ ഒരു ദിവസം ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പരക്കാന്‍ തുടങ്ങി. കാരണം അന്വേഷിച്ച് ഇറങ്ങിയ യുവതി പ്രതിയായി കണ്ടെത്തിയത് മുന്‍ ഭര്‍ത്താവിനെ.

സംഭവം ഇങ്ങനെ, കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിന് മുമ്പ് എഴുപതോളം നഗ്നചിത്രങ്ങളും ഒക്‌ടോബറിന് ശേഷം മുപ്പതിലധികം നഗ്നചിത്രങ്ങളുമാണ് അലന്‍ എന്ന അമ്പത്തിമൂന്നുകാരന്‍ പരസ്യമാക്കിയത്. വിവാഹമോചനം നേടിപ്പോയ മുന്‍ ഭാര്യയോട് ഇയാള്‍ പ്രതികാരം തീര്‍ത്തത് ഇങ്ങനെയാണ്

തന്‍റെ ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുന്ന ആര്‍ക്കും കാണാവുന്ന വിധം പ്രൈവസി സെറ്റിങ്ങ്‌സ് പബ്ലിക് ആക്കിയ ശേഷമാണ് ഇയാള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. വിശ്വസത്തിന്‍റെ എടുക്കാന്‍ അനുവാദം നല്‍കിയ നഗ്നചിത്രങ്ങളാണ് അലന്‍ പരസ്യമാക്കിയതെന്ന് ഇയാളുടെ മുന്‍ ഭാര്യ കോടതിയില്‍ പറഞ്ഞു. നഗ്നചിത്രങ്ങള്‍ പരസ്യമാക്കിയതായി അലന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. 

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ദമ്പതികളുടെ വിവാഹബന്ധം തകര്‍ന്നത്. തുടര്‍ന്ന് യുവതി ഇയാളുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയായിരുന്നു. നഗ്നചിത്ര പ്രചാരണത്തിന് കേസില്‍ ഇയാളെ ഒന്‍പത് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു.