Asianet News MalayalamAsianet News Malayalam

യുവതി കാറിനുള്ളിൽ മരിച്ച നിലയിൽ; കാണാതായ ഭർത്താവിനുവേണ്ടി തിരച്ചിൽ ശക്തമാക്കി പൊലീസ്

യുവതിയെ കൊലപ്പെടുത്തി കാറിനുള്ളിൽ കിടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. അതേസമയം കാർ അപകടത്തിൽപ്പെട്ടതായും സംശയിക്കുന്നുണ്ട്. വാഹനത്തിന്റെ മുൻഭാഗവും പിന്നിലെ പാനലും തകർന്നിട്ടുണ്ട്. കൂടാതെ വാഹനം റോ​ഡിൽ ഉരഞ്ഞതിന്റെ കലകളും ഉണ്ടായിരുന്നു. വാഹനത്തിൽനിന്നും യുവതിയുടേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ കണ്ടെടുത്തു. 
 

Woman's Body Found Inside Parked Car Police searching for Husband
Author
Bhubaneswar, First Published Oct 2, 2018, 7:37 PM IST

ഭുവനേശ്വർ: നിര്‍ത്തിയിട്ട കാറിനുള്ളില്‍നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഭുവനേശ്വറിലെ ശ്രീരാമനഗറിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കാറിനുള്ളിലെ ഡ്രൈവറുടെ സീറ്റിൽ കണ്ട അഞ്ജാത യുവതിയെക്കുറിച്ച് പ്ര​ദേശവാസികളാണ് പൊലീസിൽ വിവരം നൽകിയത്.

തുടർന്ന് ഭുവനേശ്വർ ഡിസിപി അനുപ് കുമാർ സാഹുയും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവതിയെ കൊലപ്പെടുത്തി കാറിനുള്ളിൽ കിടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. അതേസമയം കാർ അപകടത്തിൽപ്പെട്ടതായും സംശയിക്കുന്നുണ്ട്. വാഹനത്തിന്റെ മുൻഭാഗവും പിന്നിലെ പാനലും തകർന്നിട്ടുണ്ട്. കൂടാതെ വാഹനം റോ​ഡിൽ ഉരഞ്ഞതിന്റെ കലകളും ഉണ്ടായിരുന്നു. വാഹനത്തിൽനിന്നും യുവതിയുടേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ കണ്ടെടുത്തു. 

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. സംഭവസ്ഥലത്തുനിന്നും ലഭിച്ച സിസിടി ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണെന്നും പൊലീസ് പറഞ്ഞു.  

Follow Us:
Download App:
  • android
  • ios