ബറേയ്‌ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രകീര്‍ത്തിച്ചുകൊണ്ടുള്ളറാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലിയെന്ന് പരാതി. മുത്തലാഖ് നിരോധിച്ചുകൊണ്ട് നിയമ സംവിധാനം കൊണ്ടുവരാനുള്ള തീരുമാനത്തിന് മോദി സര്‍ക്കാരിന് നന്ദി അറിയിച്ചുകൊണ്ടുള്ള റാലിയിലാണ് യുവതി പങ്കെടുത്തത്. ഉത്തര്‍ പ്രദേശിലാണ് സംഭവം. 

റാലിക്ക് പോയി വീട്ടിലേക്ക് മടങ്ങി വന്ന തന്നോട് ഭര്‍ത്താവിനെ ശിക്ഷിക്കാന്‍ മോദിയെക്കൊണ്ടാവില്ലെന്ന് വെല്ലുവിളിച്ച ശേഷം മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. തന്നെയും കുട്ടിയേയും ഭര്‍ത്താവ് മര്‍ദ്ദിച്ച് പുറത്താക്കി. അതേസമയം ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും മൊഴിച്ചൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും യുവതി പറയുന്നു. 

 എന്നാല്‍ യുവതി പറയുന്നത് സത്യമല്ലെന്നും താന്‍ അവളുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തുകയാണ് ചെയ്തതെന്നും ഭര്‍ത്താവ് പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുള്ളതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് ഇയാള്‍ പറഞ്ഞു.

ഭാര്യ സ്ഥിരമായി ജീന്‍സും അതുപോലുള്ള വസ്ത്രങ്ങള്‍ അണിയാറുണ്ട് അങ്ങനെ ഒരു ഭാര്യയെ തനിക്ക്
 വേണ്ടെന്ന്‌ അയാള്‍ പോലീസിനോട് പറഞ്ഞു. മോദിക്ക് നന്ദിപറഞ്ഞുകൊണ്ട് സംഘടിപ്പിച്ച റാലിയുമായി ഇതിന് ബന്ധമില്ലെന്നും ഇയാള്‍ പറഞ്ഞു.