പാര്‍ക്കിംഗ് തര്‍ക്കം സ്കൂട്ടറിലെത്തിയ യുവതി ഓട്ടോ ഡ്രൈവറെ വെടിവച്ചു
ലക്നൗ: വണ്ടി പാര്ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്ക്കത്തില് യുവതി ഓട്ടോ ഡ്രൈവര്ക്ക് നേരെ വെടിയുതിര്ത്തു. ബുധനാഴ്ച ഉത്തര്പ്രദേശിലെ ഗുരുഗ്രാമിലാണ് സംഭവം. ഫോണ് ചെയ്യുന്നതിനായി 23 കാരനായ സുനില് കെതാരിയ തന്റെ ഓട്ടോ പാര്ക്ക് ചെയ്തതാണ് 35 കാരിയായ സപ്നയുമായി തര്ക്കത്തിനിടയാക്കിയത്. ഇടുങ്ങിയ വഴിയില് കെതാരിയ തന്റെ ഓട്ടോ പാര്ക്ക് ചെയ്യുകയായിരുന്നു. കെതാരിയയും സപ്നയും ഒരേ പ്രദേശത്താണ് താമസിക്കുന്നത്.
സ്കൂട്ടറില് വീട്ടില്നിന്ന് വരികയായിരുന്ന സപ്നയ്ക്ക് കടന്നുപോകാന് വഴിയില്ലെന്ന് പറഞ്ഞാണ് ഇരുവരും തമ്മില് തര്ക്കം ആരംഭിച്ചത്. പിന്നീട് ഇത് വലിയ വഴക്കിലെത്തുകയും ആളുകള് ഓടിക്കൂടുകയും ചെയ്തു. ഇതോടെ സംഭവ സ്ഥലത്തുനിന്ന് പോയ സപ്ന അല്പ്പ സമയത്തിനരകം തിരിച്ച് വന്നത് ഒരു നാടന് തോക്കുമായാണ്. തുടര്ന്ന് സപ്ന കെതാരിയയെ വെടിവച്ചു. തലനാരിഴയ്ക്ക് കെതാരി മരണത്തില്നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളെ ഉടന് ആശുപത്രിയില് എത്തിച്ചു. സംഭവത്തില് സപ്നയെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്ക് സപ്നയുടേതല്ലെന്നും ഇവര്ക്കൊപ്പം ജോലി ചെയ്യുന്ന മറ്റൊരാളുടേതാണെന്നും പൊലീസ് പറഞ്ഞു.
