Asianet News MalayalamAsianet News Malayalam

കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പത്തൊന്‍പതുകാരി പിടിയില്‍

സ്വന്തമായി വീടില്ലാത്തതിനാല്‍ നവജാതശിശുവുമായി കുടുംബം തെരുവിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് പത്തൊമ്പതുകാരി കുഞ്ഞിനെ മോഷ്ടിച്ച് കടന്ന് കളഞ്ഞത്. 
 

woman who steal new born baby detained and parents got their child
Author
Delhi, First Published Jan 7, 2019, 1:33 PM IST

ദില്ലി: മാതാപിതാക്കളുടെ അടുത്തുനിന്നും യുവതി തട്ടിക്കൊണ്ടുപോയ കൈക്കുഞ്ഞിനെ കണ്ടെത്തി. ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടിയെ രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തുന്നത്. ദില്ലിയിലാണ് സംഭവം. സ്വന്തമായി വീടില്ലാത്തതിനാല്‍ കൈക്കുഞ്ഞുമായി കുടുംബം തെരുവിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് പത്തൊന്‍പതുകാരി കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളഞ്ഞത്.

കുട്ടിക്ക് വേണ്ടി മാതാപിതാക്കള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടാകാഞ്ഞതോടെ ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  എന്നാല്‍ കുട്ടിയെ ഇവര്‍ മറ്റൊരാള്‍ക്ക് നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി കുട്ടിയെവിടെയാണെന്നും ആര്‍ക്കാണ് കൈമാറിയതെന്നുമുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറുകയായിരുന്നു. 


 

Follow Us:
Download App:
  • android
  • ios