മലപ്പുറം: കൊണ്ടോട്ടിക്കടുത്ത കരുവങ്കല്ലില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെര്‍പ്പുളശ്ശേരി സ്വദേശിയായ ഷൈലജയാണ് മരിച്ചത്
ഭര്‍ത്താവും 3 മക്കളുമായി കരുവാങ്കല്ലിലെ വാടകക്വാര്‍ട്ടേഴ്‌സിലായിരുന്നു 38 കാരിയായ ഷൈലജ താമസിച്ചിരുന്നത്. രാവിലെ ഷൈലജയെ മുറിയില്‍ കാണാത്തതിനാല്‍ ഭര്‍ത്താവ് രാജന്‍ തിരച്ചില്‍ നടത്തുകയായിരുന്നു
ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്തുള്ള മാലിന്യക്കുഴിയിലാണ് പാതികരിഞ്ഞ മൃതദേഹം കിടന്നിരുന്നത്. ക്വാര്‍ട്ടേസിലെ പലമുറികളിലും താമസക്കാരില്ല. മുകളിലത്തെ നിലയില്‍ അന്യസംസ്ഥാനതൊഴിലാളികളാണ് താമസം. ക്വാര്‍ട്ടേഴ്‌സിലെ പിന്‍വാതില്‍ പ്‌ളാസ്റ്റിക്ക് വയര്‍ കൊണ്ട് പൂട്ടിയിരുന്നു.
കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. തേഞ്ഞിപ്പാലം പൊലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്
