കൊല്ലം: കൊട്ടാരക്കരയില്‍ മന്ത്രവാദത്തിന്റെ പേരില്‍ യുവതിക്ക് മര്‍ദനം. കൊട്ടാരക്കര സ്വദേശിയായ യുവതിക്കാണ് മര്‍ദനമേറ്റത്. കൊട്ടാരക്കര ലോട്ടസ് റോഡിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മര്‍ദനം. ബാധ ഒഴിപ്പിക്കാനായാണ് യുവതിയെ ഭര്‍ത്താവടക്കമുള്ള ബന്ധുക്കള്‍ ചേര്‍ന്ന് മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുവന്നത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ആദിഷ് മോഹന്‍ എന്ന മന്ത്രവാദിയെ കസ്റ്റഡിയിലെടുത്തു.