ശബരിമലയിലെ ആചാരങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും അത് അരനൂറ്റാണ്ടിലധികമായി തുടരുന്നതാണെന്നും എൻ.എസ്.എസ് ഇന്നലെ വാദിച്ചിരുന്നു.
ദില്ലി: ശബരിമല സ്ത്രീ പ്രവേശന കേസിൽ തന്ത്രിയുടെയും പന്തളം രാജകുടുംബത്തിന്‍റെയും വാദം ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് കേൾക്കും. കേസിൽ കക്ഷി ചേര്‍ന്നവരുടെയും വാദവും ഇന്നുതന്നെ കോടതി കേൾക്കാനാണ് സാധ്യത.
ശബരിമലയിലെ ആചാരങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും അത് അരനൂറ്റാണ്ടിലധികമായി തുടരുന്നതാണെന്നും എൻ.എസ്.എസ് ഇന്നലെ വാദിച്ചിരുന്നു. ശബരിമലയിൽ എല്ലാവര്‍ക്കും തുല്യ ആരാധന ഉറപ്പുവരുത്താൻ ഭരണഘടനയുടെ 25 (2)ബി പ്രകാരം സംസ്ഥാന സര്‍ക്കാരിന് നിയമം കൊണ്ടുവരാമെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. അതിനെ എതിര്‍ത്ത എൻ.എസ്.എസ് ആചാരങ്ങളിലും വിശ്വാസത്തിലും കോടതിക്ക് ഇടപെടാനാകില്ലെന്ന് വാദിച്ചു.
