മതം മാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് ജാമ്യം
കൊച്ചി: പത്തനംതിട്ട റാന്നി സ്വദേശിനിയെ മതം മാറ്റി ഭീകരവാദപ്രവര്ത്തനത്തിന് ശ്രമിച്ചു എന്ന കേസിലെ പ്രതിയായ മുഹമ്മദ് റിയാസിന് കോടതി ജാമ്യം അനുവദിച്ചു. ഹൈ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യപ്രതിയും യുവതിയുടെ ഭര്ത്താവുമായ ന്യൂമാഹി സ്വദേശി മുഹമ്മദ് റിയാസ് രണ്ടര മാസമായി ജയിലിലായിരുന്നു.
30 ദിവസത്തേക്ക് എറണാകുളം ജില്ല വിട്ട് പോകരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. റിയാസിനെ സഹായിച്ചുവെന്നാരോപിച്ച് പറവൂർ മാഞ്ഞാലി സ്വദേശികളായ രണ്ട് പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി നേരത്തെ ജാദ്യം അനുവദിച്ചു.
ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിയായ യുവതി നൽകിയ കേസിന്റെ അന്വേഷണമാണ് എൻഐഎ ഏറ്റെടുത്തതിരുന്നു. 2015 ൽ ബംഗലൂരുവിൽ പഠിക്കുന്ന സമയത്ത് മാഹി സ്വദേശി റിയാസുമായി അടുപ്പത്തിലായ തന്നെ ഭീഷണിപ്പെടുത്തി മതംമാറ്റി വിവാഹം കഴിച്ചെന്നാണ് യുവതിയുടെ പരാതി. തുടർന്ന് സൗദി അറേബ്യയിലെത്തിച്ച് സിറിയയിലേക്ക് കടത്താൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. കേസില് വിവാഹത്തിന് സഹായം ചെയ്ത റിയാസിന്റെ ബന്ധുവും എറണാകുളം പറവൂർ സ്വദേശിയുമായ ഫയാസും, മാഞ്ഞാലി സ്വദേശി സിയാദുമാണ് പിടിയിലായിരുന്നു. ഇവരടക്കം 9 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
