പ്രക്ഷോഭത്തിനിടെ പൊലീസുകാര്‍ മോശമായി പെരുമാറിയെന്നാരോപിച്ച് മറ്റൊരു വനിതാ ഫോട്ടോഗ്രാഫറും പരാതി നല്‍കിയിട്ടുണ്ട്.

ദില്ലി: ജവഹര്‍ലാല്‍ നെഹ്‍റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ പൊലീസുകാരന്‍ പീഡിപ്പിച്ചെന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കി. ദില്ലി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയെന്ന് ദില്ലി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. 

പ്രക്ഷോഭത്തിനിടെ പൊലീസുകാര്‍ മോശമായി പെരുമാറിയെന്നാരോപിച്ച് മറ്റൊരു വനിതാ ഫോട്ടോഗ്രാഫറും പരാതി നല്‍കിയിട്ടുണ്ട്. തന്റെ ക്യാമറ പിടിച്ചുവാങ്ങിയെന്നും മാധ്യമ പ്രവര്‍ത്തകയാണെന്ന് അറിയിച്ചിട്ടും ഇത് തിരിച്ചുതന്നില്ലെന്നും ജനക്കൂട്ടത്തില്‍ വെച്ച് തന്നെ മര്‍ദ്ദിക്കുകയും പിടിച്ചുതള്ളുകയും ചെയ്തുവെന്നാണ് പരാതി. ഈ സംഭവത്തിലും അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയ അധ്യാപകന്‍ അതുല്‍ ജോഹ്‍രിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍വകലാശാലയില്‍ പ്രതിഷേധിച്ചത്.