Asianet News MalayalamAsianet News Malayalam

മുകേഷിനെതിരായ 'മീ ടു' ആരോപണം ചര്‍ച്ച ചെയ്യുമെന്ന് വനിതാ കമ്മീഷന്‍

മുകേഷിനെതിരായ ആരോപണം വനിതാ കമ്മീഷൻ ചർച്ച ചെയ്യുമെന്ന് ജോസഫൈന്‍ 

women's commission will discuss me too allegation against mukesh says chairperson
Author
Thiruvananthapuram, First Published Oct 10, 2018, 3:22 PM IST

തിരുവനന്തപുരം: 'മീ ടു' ക്യാമ്പയിനെ സ്ത്രീകളുടെ പേരാട്ടം എന്ന നിലയിൽ പിന്തുണക്കുന്നുവെന്ന് വനിതാ കമ്മീഷൻ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍. മുകേഷിനെതിരായ ആരോപണം വനിതാ കമ്മീഷൻ ചർച്ച ചെയ്യുമെന്നും ജോസഫൈന്‍ പറഞ്ഞു. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ടെസ് ജോസഫ്, നടനും എംഎല്‍എയുമായ മുകേഷിനെതിരെ ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്.

അന്ന് ചിത്രീകരണത്തിനിടയില്‍ മുകേഷ് നിരന്തരം വിളിച്ച് തന്‍റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്. കൊല്‍ക്കത്ത സ്വദേശിയായ ടെസ് ഇപ്പോള്‍ കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്. 

എന്നാല്‍ ആരോപണം മുകേഷ് നിഷേധിച്ചു. പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്തിട്ടില്ല. ആരോപണം ഉന്നയിച്ച യുവതിയെ കണ്ടതായി ഓര്‍ക്കുന്നില്ല. യുവതി തെറ്റിദ്ധരിച്ചതാകാമെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഫോണ്‍ വിളിച്ചത് താനാണെന്ന് എങ്ങനെ പറയാനാകും. അത് മറ്റൊരു മുകേഷ് കുമാര്‍ ആകാനും സാധ്യതയുണ്ടെന്നും എന്തോ തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കി. 

ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നാണ് അവര്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെ ഫോണിലൂടെ മോശമായി സംസാരിക്കുന്ന ഒരാളല്ല താന്‍. യുവതിയുടെ പരാതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിച്ച് തീരുമാനിക്കും. അന്നത്തെ ടെലിവിഷന്‍ പരിപാടിയുടെ സംവിധായകനായ ഡെറിക് ഒബ്രെയ്ന്‍ തന്‍റെ സുഹൃത്താണെന്നും എന്തെങ്കിലും ആരോപണം തനിക്കെതിരെ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം നേരിട്ട് പറയുമായിരുന്നുവെന്നും അങ്ങനെ ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുകേഷ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios