നിലയ്ക്കൽ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സുരക്ഷയിൽ ഇവരെ എരുമേലിയിലെത്തിച്ചത്. എരുമേലിയിൽ സ്ത്രീ യാത്ര അവസാനിപ്പിച്ചു

എരുമേലി: ശബരിമല ദർശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിയായ 43കാരി എരുമേലിയിൽ യാത്ര അവസാനിപ്പിച്ചു. കോട്ടയത്ത് എത്തിയപ്പോൾ തന്നെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചിരുന്നു. നിലയ്ക്കൽ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സുരക്ഷയിൽ ഇവരെ എരുമേലിയിലെത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എരുമേലിയിൽ സ്ത്രീ യാത്ര അവസാനിപ്പിച്ചു. ഒപ്പം വന്ന 21 പേർ നിലയ്ക്കലിലേക്ക് പോയി. ഇരുമുടിക്കെട്ടുമായാണ് യുവതി വന്നത്. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതി ദര്‍ശനത്തിനെത്തിയത്.

സ്ത്രീയുടെ ശാരീരിക പ്രത്യേകതകള്‍ വിശ്വാസത്തിനെതിരല്ലെന്നായിരുന്നു കോടതി നിരീക്ഷണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് നേരത്തെ എത്തിയിരുന്ന യുവതികളെ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത് ശബരിമലയില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യപിച്ചിരിക്കുകയാണ്.