ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ സന്ദര്‍ശനം പ്രമാണിച്ച് ജൂണ്‍ ഒന്ന് മുതല്‍ ദോഹയിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സേവനങ്ങളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി. ഇതനുസരിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സമയം രാവിലെ എട്ടു മുതല്‍ 11.15 വരെയും രേഖകള്‍ തിരിച്ചു വാങ്ങേണ്ട സമയം ഉച്ചക്ക് മൂന്നു മണി മുതല്‍ വൈകീട്ട് 4.15 വരെയുമായിരിക്കും. ജൂണ്‍ 5 വരെയായിരിക്കും പുതിയ സമയക്രമം പ്രാബല്യത്തില്‍ ഉണ്ടാവുക.