റമദാന്‍ മാസത്തില്‍ കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലി സമയം നിശ്ചയിച്ചു. സിവില്‍ സര്‍വീസ് കമ്മീഷന്‍ ഇത് സംബന്ധിച്ച് രണ്ട് സമയമാണ് അനുവദിച്ചിരിക്കുന്നത്.
വിശുദ്ധമാസമായ റമദാനില്‍ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ മന്ത്രാലയങ്ങളിലും ജോലിസമയം നിശ്ചയിച്ചതായി സിവില്‍ സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ ജാസര്‍ വ്യക്തമാക്കി. രണ്ടു ജോലി സമയങ്ങളാണ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ശേഷം 2.30 വരെ ഒരു ജോലിസമയവും രാവിലെ 10.00 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയുമാണ് ജോലിസമയം. റമദാന്‍ മാസത്തില്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്ന ഈ രണ്ടു ജോലിസമയങ്ങളില്‍ അനുയോജ്യമായ ജോലിസമയം തെരഞ്ഞെടുക്കാന്‍ വിവിധ വകുപ്പുകളോട് അല്‍ ജസെര്‍ ആവശ്യപ്പെട്ടു.
വാണിജ്യ, വ്യവസായ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, യുവജനകാര്യം, ഔകാഫ്, ഇസ്ലാമിക കാര്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, വാര്‍ത്താ വിനിമയ മന്ത്രാലയങ്ങളും 9.30ന് ആരംഭിക്കുന്ന ജോലിസമയത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. സ്‌പോര്‍ട്‌സ്, വ്യവസായം, മൈനര്‍ അഫയേഴ്‌സ്, കൃഷി, മത്സ്യം, പരിസ്ഥിതി പൊതു അതോരിറ്റികളിലും ഈ സമയം പ്രവര്‍ത്തന സമയമായിരിക്കും.
