ബധിരനാണെങ്കിലും പ്രവചനക്കാര്യത്തിൽ പണ്ടേ പ്രശസ്തനാണ് കക്ഷി. 2017 ലെ കോണ്‍ഫെഡറേഷൻസ് കപ്പ് വിജയികളെ കിറുകൃത്യമായി പ്രവചിച്ചിട്ടുണ്ട് ട്രോജൻ യുദ്ധവീരൻ അക്കില്ലസിന്റെ പേരുള്ള ഈ വെള്ളപ്പൂച്ച

മോസ്കോ: റഷ്യ-സൗദി അറേബ്യ മത്സര വിജയികളെ കൃത്യമായി പ്രവചിച്ച അക്കില്ലസ് എന്ന പൂച്ച ഇന്ന് നടക്കുന്ന ഇറാന്‍-മൊറോക്കോ മത്സരവിജയികളെ പ്രവചിച്ചിരിക്കുന്നു. ഇറാന്‍-മൊറോക്കോ മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ഇറാന്‍ ജയിച്ചു കയറുമെന്നാണ് അക്കിലസിന്റെ പ്രവചനം. ആദ്യ മത്സരത്തില്‍ റഷ്യ തകര്‍പ്പന്‍ ജയം നേടിയതോടെ അക്കില്ലസിന്റെ പ്രവചനങ്ങള്‍ക്ക് ആരാധകര്‍ കൂടിയിട്ടുണ്ട്.

ബധിരനാണെങ്കിലും പ്രവചനക്കാര്യത്തിൽ പണ്ടേ പ്രശസ്തനാണ് കക്ഷി. 2017 ലെ കോണ്‍ഫെഡറേഷൻസ് കപ്പ് വിജയികളെ കിറുകൃത്യമായി പ്രവചിച്ചിട്ടുണ്ട് ട്രോജൻ യുദ്ധവീരൻ അക്കില്ലസിന്റെ പേരുള്ള ഈ വെള്ളപ്പൂച്ച. പതാകകൾ കുത്തി, പന്തുകൾ നിറച്ച പാത്രങ്ങളിൽ ഒന്നു തിരഞ്ഞെടുക്കുകയാണ് അക്കില്ലസിന്റെ രീതി. ഇത്തവണ ഇറാന്റെ പതാകയുള്ള പ്ലേറ്റിൽ നിന്നാണ് അക്കില്ലസ് പൂച്ച ഭക്ഷണം കഴിച്ചിരിക്കുന്നത്.

പോൾ എന്ന നീരാളിയായിരുന്നു 2010 ലെ ലോകകപ്പിന്റെ പ്രവചനക്കാരൻ. ഇത്തവണ അക്കില്ലസിലാണ് ഫുട്ബോൾ ഭ്രാന്തന്മാരുടെ കണ്ണ്.