ലോകപ്രശസ്ത ഫര്‍ണിച്ചര്‍ കമ്പനിയായ ഐക്കിയയുടെ പുതിയ ഹൈദരാബാദ് ഷോറൂമിലെ റെസ്‌റ്റോറന്‍റില്‍ വിളമ്പിയ വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി.
ഹൈദരാബാദ്: ലോകപ്രശസ്ത ഫര്‍ണിച്ചര്‍ കമ്പനിയായ ഐക്കിയയുടെ പുതിയ ഹൈദരാബാദ് ഷോറൂമിലെ റെസ്‌റ്റോറന്‍റില്‍ വിളമ്പിയ വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി.
സംഭവത്തെ തുടർന്ന് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഐക്കിയക്ക് നോട്ടീസ് അയച്ചു. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് 11,500 രൂപ പിഴയടയ്ക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു.
കടയില്‍ കയറിയ തനിക്ക് കിട്ടിയ ബിരിയാണിയില്‍ നിന്ന് പുഴുവിനെ കിട്ടിയതായി അബീബ് മൊഹമ്മദ് എന്നയാള്‍ ചിത്രങ്ങള്‍ സഹിതം ട്വിറ്ററില്‍ ട്വിറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹൈദരാബാദ് പോലീസ്, തെലങ്കാന നഗരവികസന മന്ത്രി, ഐക്കിയ ഹൈദരാബാദ് എന്നിവരെ ടാഗ് ചെയ്താണ് യുവാവ് പോസ്റ്റിട്ടത്. ഇതേ തുടർന്നാണ് നടപടി.
സംഭവത്തില്‍ ഖേദിക്കുന്നതായും എത്രയും വേഗം അന്വേഷണം നടത്തി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാമെന്നും ഐക്കിയ മറുപടി ട്വീറ്റില്‍ വ്യക്തമാക്കി.
