തായ്‍വാനിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്  ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചതാണ് ഷീയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

ബീജിങ്: ചൈനയുടെ ആധിപത്യമുറപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഷീ ജിങ് പിംഗ്. ആര്‍ക്കും രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടു കൊടുക്കില്ലെന്നും ഇതിനായി എന്തിനും തയ്യാറെന്നും ഷീ മുന്നറിയിപ്പ് നല്‍കി. ഐക്യ ചൈനയെ തകര്‍ക്കാനുള്ള ഒരു ശ്രമവും വച്ചുപൊറുപ്പിക്കില്ലെന്നും ഷീ പറഞ്ഞു. തായ്-വാനിലെ വിഘടനവാദികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാണ് ഷീയുടെവാക്കുകള്‍. 
 തായ്‍വാനിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചതാണ് ഷീയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.