ഇടുക്കി: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ വീണ്ടും വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍. മൂന്നാര്‍ ഉള്‍പ്പെടെയുള്ള പലയിടത്തും കുരിശ് കൃഷിയാണ് നടക്കുന്നതെന്ന് ബിഷപ്പ് ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചു. ഭൂമി കയ്യേറാനുള്ളതല്ല, കൃഷി ചെയ്യാനുള്ളതാണ്, ജൈവകൃഷിയാണ് വേണ്ടത്. മൂന്നാറിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ബിഷപ്പ് പറഞ്ഞു.