ദില്ലി: ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. റിസര്‍വ്വ് ബാങ്ക്, സി ബി ഐ, എന്‍ഫോഴ്സ്മെന്‍റ് തുടങ്ങിയവയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കശ്മീര്‍ പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ ഇടപെടലുകളാണ് വേണ്ടതെന്നും ഇന്‍റര്‍ലോക്യൂറ്ററുടെ പ്രവര്‍ത്തനം കാത്തിരുന്ന് കാണാമെന്നും യെച്ചൂരി പറഞ്ഞു. തോമസ് ചാണ്ടിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.