ഫാന്‍കോംബ: വോഡ്കകളില്‍ തന്നെ ഭീകരനാണ് സാത്താന്‍സ് വോഡ്ക. എന്നാല്‍ ഇത് കഴിച്ചു നിരവധിയാളുകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംണ്ടിലെ ഫാന്‍കോംബയിലാണു സംഭവം. ഇവിടെയുള്ള വീട്ടമ്മ എമ്മി റിംഗ്ടണ്‍ എന്ന വനിതയാണു വീട്ടില്‍ നടത്തിയ ആഘോഷത്തിന്റെ ഭാഗമായി സാത്താന്‍സ് വോഡ്ക വിളമ്പിയത്. മദ്യത്തില്‍ വിഷമയമായത് എന്തോ അടങ്ങിയിട്ടുണ്ടെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കാര്യങ്ങള്‍ വ്യകത്മായി.

ലോകത്തിലെ ഏറ്റവും വിര്യമുള്ള മുളകിന്‍റെ സത്തുപയോഗിച്ചു തയാറാക്കിയ വോഡ്കയായിരുന്നു അത്. ഇത് കഴിച്ചവര്‍ക്ക് പാര്‍ട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴേയ്ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. ഇത് രൂക്ഷമായതോടെ ചിലര്‍ ആംബുലന്‍സ് വിളിച്ചു വരുത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എമ്മി ഫെസ്റ്റ്‌വല്‍ നടക്കുന്ന ഒരു സ്റ്റാളില്‍ നിന്നാണ് ഇതു വാങ്ങിയത് എന്നു പറഞ്ഞു. എന്നാല്‍ തനിക്ക് ഇത്ര വലിയ ദുരന്തം ഉണ്ടാകുമെന്നു കരുതിയിരുന്നില്ല എന്നും ഇവര്‍ പറയുന്നു.