മഞ്ഞ നിറത്തോടുള്ള പ്രേമം കാണണമെങ്കിൽ എല്ലയുടെ വീട്ടിലേക്ക് പോകണം

ലൊസാഞ്ചല്‍സ്:അടിമുടി മഞ്ഞക്കാരിയാണ് എല്ല. മഞ്ഞ നിറത്തോടുള്ള പ്രേമം കാണണമെങ്കിൽ എല്ലയുടെ ലൊസാഞ്ചല്‍സിലെ വീട്ടിലേക്ക് പോകാം. യെല്ലോ യെല്ലോ ഡേര്‍ട്ടിഫെല്ലോ എന്നൊക്കെ പറഞ്ഞാൽ എല്ല നിങ്ങളെ തല്ലിയോടിക്കും. പാന്‍റ്സും മേല്‍ക്കുപ്പായവും എല്ലയുടെ അടിവസ്ത്രം വരെയും മഞ്ഞനിറത്തിലാണ്. മഞ്ഞക്കളറിലുള്ള മുടിയും കൂടിയാവുമ്പോള്‍ എല്ലയെ കണ്ടാല്‍ ആരുടെയും കണ്ണ് മഞ്ഞളിക്കും.

എല്ലയുടെ വീടിനകത്ത് കയറിയാലും മഞ്ഞ മയമാണ്. പാത്രങ്ങൾ ,ചെരിപ്പുകൾ ഡ്രസ്സ് ടേബിൾ, ടവ്വല്‍, ക‍ർച്ചീഫ് എല്ലാം മഞ്ഞ നിറത്തില്‍. ഈയടുത്താണ് കാറും മഞ്ഞ നിറത്തിലാക്കിയത്. അഞ്ചുവര്‍ഷത്തിന് മുമ്പാണ് എല്ലാം അടിമുടി മഞ്ഞയിലേക്ക് മാറിയത്. എല്ലയുടെ മഞ്ഞപ്രേമത്തിന് ഭർത്താവിന്‍റെ അകമഴിഞ്ഞ പിന്തുണയുമുണ്ട്. ഓരോ മഞ്ഞദിവസത്തിന്‍റെയും ഫോട്ടോ എടുത്ത് വെക്കലും എല്ലയുടെ ഹോബികളിലൊന്നാണ്.