ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ യേശുദാസിന് ദർശനം നടത്താൻ അനുമതി. 30ന് യേശുദാസ് ദർശനം നടത്തും. ക്ഷേത്ര ഭരണസമിതിയാണ് യേശുദാസിന് അനുമതി നൽകിയത്.

ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് യേശുദാസ് ക്ഷേത്രം ഭരണസമിതിക്ക് കത്ത് നല്‍കിയിരുന്നു.  ദേവസ്വം മന്ത്രി അനുകൂല നിലപാട് എടുത്തിരുന്നു.

ക്ഷേത്ര പ്രവേശന വിളംബരം അനുസരിച്ച് ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്നവര്‍ക്ക് ക്ഷേത്ര പ്രവേശനം ആകാം. ഇക്കാര്യം സൂചിപ്പിച്ചാണ് യേശുദാസ് കത്ത് നല്‍കിയത്.