ഉത്തര്‍പ്രദേശില്‍ പശു സെന്‍സെസ് നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പശുക്കളെ കൂടാതെ എരുമ, ആട്, പന്നി എന്നിവയുടെ കണക്കും സര്‍ക്കാര്‍ ശേഖരിക്കും. സെന്‍സെസ് നടത്താന്‍ 7.86 കോടി രൂപ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുവദിച്ചു.
2012ലാണ് ഇതിന് മുന്‍പ് സംസ്ഥാനത്ത് വളര്‍ത്തുമൃഗങ്ങളുടെ സെന്‍സസ് നടന്നത്. അന്നത്തെ കണത്ത് അനുസരിച്ച് 205.66 ലക്ഷം പശുക്കളും 306.25 ലക്ഷം പോത്തുകളും 155.86 ആടുകളും 13.34 ലക്ഷം പന്നികളുമാണ് ഉണ്ടായിരുന്നത്. ഇതിന് ശേഷമുള്ള പുതിയ കണക്കുകള്‍ ലക്ഷ്യമിട്ടാണ് പുതിയ സര്‍വ്വേ നടത്താനൊരുങ്ങുന്നത്. രാജ്യത്തെ നാല് മേഖലകളാക്കി തിരിച്ച് മൃഗങ്ങളുടെ മേളകള്‍ സംഘടിപ്പിക്കും. ഇത്തരം പരിപാടികളില്‍ വെച്ച് മൃഗങ്ങള്‍ക്ക് സൗജന്യ ചികിത്സയും ഇന്‍ഷുറന്‍സും നല്‍കും. ഇന്‍ഷുറന്‍സ് പ്രീമിയം ഉടമകള്‍ തന്നെ അടയ്‌ക്കണമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി സിദ്ദാര്‍ത്ഥ നാഥ് സിങ് പറഞ്ഞു.
