കൊച്ചി: കാലടിയില്‍ ഗുണ്ടാ ആക്രമണത്തിനിരയായ യുവാവ് മരിച്ചു. കൈപ്പട്ടൂര്‍ സ്വദേശി സനലാണ് മരിച്ചത്. ഇന്നു രാവിലെയാണ് ഒരു സംഘമാളുകള്‍ സനലിനെ ആക്രമിച്ചത്. ഗുണ്ടാ ആക്രമമാണെന്നാണ് നിഗമനം. 

ബൈക്കുകളിലെത്തിയ അക്രമി സംഘം യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സനലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.