വിവാഹം കഴിക്കാനുള്ള അപേക്ഷ പെണ്‍കുട്ടി നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു
ജയ്പൂർ: വിവാഹം കഴിക്കാനുള്ള അപേക്ഷ പെണ്കുട്ടി നിരസിച്ചതിനെ തുടര്ന്ന് യുവാവ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിൽ യുവാവ് യുവതിയുടെ വീട്ടിലെത്തി ജീവനൊടുക്കി. ഹേമന്ദ് കുമാർ എന്ന സോനുവാണ് ജീവനൊടുക്കിയത്. രാജസ്ഥാനിലെ ജലവാറിൽ ബുധനാഴ്ചയായിരുന്നു സംഭവം. പെണ്കുട്ടിയുടെ വീട്ടിലെത്തിയ ഹേമന്ദ് നാടൻ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
ഹേമന്ദ് ബുധനാഴ്ച പെണ്കുട്ടിയെ കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ കാണാൻ സാധിക്കാതെ വന്നതോടെ 25 തവണ പെണ്കുട്ടിയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ ഭാഗത്തുനിന്നു വിവാഹാഭ്യർഥനയ്ക്ക് ഉത്തരം ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഹേമന്ദ് പെണ്കുട്ടിയുടെ വീട്ടിലെത്തി ജീവനൊടുക്കിയത്.
