ഫോണിൽ സംസാരിച്ച് ബൈക്ക് ഒാടിച്ച യുവാവ് ബൈക്ക് കൂട്ടിയിടിച്ച് മരിച്ചു 

ഹൈദരാബാദ്: ഫോണിൽ സംസാരിച്ച് റോഡിന്റെ എതിർദിശയിൽ സഞ്ചരിച്ച യുവാവ് ബൈക്ക് കൂട്ടിയിടിച്ച് മരിച്ചു. ബൈക്കിലിരുന്ന് ഫോണിൽ സംസാരിക്കുകയും ‌തെറ്റായ ദിശയിലേക്ക് ബൈക്ക് ഒാടിക്കുയും ചെയ്യുകയായിരുന്ന യുവാവ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് മരിച്ചത്. അപകടം സംഭവിച്ച ഉടൻ നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്കമരണം സ്ഥിതീകരിക്കുകയായിരുന്നു. 

Scroll to load tweet…

സംഭവ സ്ഥലത്തുനിന്നും ലഭിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. യുവാവ് ബൈക്കിൽ കയറുകയും റോഡിന് എതിർവശത്തേക്ക് ബൈക്ക് ഒാടിച്ചുപോകുകയും ചെയ്യുന്ന ദൃശ്യങ്ങൾ സിസിടിവിയിൽനിന്നും വ്യക്തമാകുന്നുണ്ട്. തുടർന്ന് ഒരു ഒാട്ടോറിക്ഷയെ മറികടന്ന് പോയെങ്കിലും തലനാരിഴയ്ക്ക് രക്ഷപെട്ടപ്പോഴേക്കും മുന്നിൽനിന്നും മറ്റൊരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു.