സിയോള്‍: മുത്തച്ഛന്റെ കൊടുംക്രൂരതയില്‍ എല്ലും തോലുമായി മാറിയ യുവതിയുടെ കഥ സോഷ്യൽ മീഡിയായിൽ വൈറലാകുന്നു.ജപ്പാനിലെ കാൻസായ് സ്വദേശിനിയായ ഒരു യുവതിയാണ് പത്ത് വർഷങ്ങൾക്കു മുന്‍പ് മുത്തച്ഛന് തന്നെ പട്ടിണിക്കിട്ട് കൊല്ലാകൊല ചെയ്ത കഥ സോഷ്യൽമീഡിയായിൽ വിളിച്ചുപറഞ്ഞത്.തന്നെ ഭക്ഷണം കഴിക്കുവാൻ അനുവദിക്കാതിരുന്ന മുത്തശൻ ദിവസങ്ങളോളം തന്നെ പട്ടിണിക്കിട്ടിരുന്നുവെന്നും ഇവർ പറഞ്ഞു. ഇതിനു തെളിവെന്നോണം എല്ലും തോലുമായ തന്റെ പൂർണനഗ്ന ശരീരമാണ് ഈ യുവതി പങ്കുവെച്ചത്.
താൻ രഹസ്യമായി ഭക്ഷണം കഴിക്കാൻ ശ്രമിച്ചാൽ തന്റെ അടിവയറിലേക്ക് മുത്തച്ഛന് ചവിട്ടുമായിരുന്നുവെന്നും തന്നെ കൊല്ലുമോയെന്നുള്ള ഭയത്താൽ ഭക്ഷണം താൻ തുപ്പിക്കളയുമായിരുന്നുവെന്നും ഇവർ പറഞ്ഞു. ആ നാളുകളിൽ ഇവരുടെ ശരീരഭാരം വെറും പതിനാറ് കിലോ മാത്രമായിരുന്നു.തന്നെ പോലെ വീട്ടുതടങ്കലിലായി ഭക്ഷണം നിഷേധിക്കപ്പെട്ട് ആരെങ്കിലും കഴിയുന്നുണ്ടെങ്കിൽ അത് പുറത്തു പറയാൻ വൈകരുതെന്നും യുവതി ട്വീറ്റ് ചെയ്തു.
തന്നെ രക്ഷപെടുത്തിയ സമയത്ത് പത്ത് മിനിട്ടുകൂടി വൈകിയിരുന്നുവെങ്കിൽ താൻ മരിച്ചുപോകുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞതും ഈ യുവതി ഓർക്കുന്നു. നാളുകൾ കൊഴിഞ്ഞു പോയപ്പോൾ സുന്ദരിയായ ഒരു യുവതിയായി മാറിയിരിക്കുകയാണ് ഇവർ.
മുത്തച്ഛന് തന്നെ പട്ടിണിക്കിട്ടതിന്റെ കാരണമെന്തന്നോ പിന്നീട് അദ്ദേഹത്തിന് എന്ത് സംഭവിച്ചെന്നോ ഈ യുവതി വ്യക്തമാക്കിയില്ല. വൈൽഡ് കാബേജ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ ഈ യുവതി പങ്കുവെച്ച ദയനീയ കഥയറിഞ്ഞ് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
