മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന് പറഞ്ഞ് വോയ്സ് മെസേജ് അയച്ച യുവാവിനെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട്: രക്ഷാപ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായതോടെ പ്രളയകാലത്ത് വ്യാജസന്ദേശങ്ങളയക്കുകയും വ്യക്തിപരമായ അധിക്ഷേപം നടത്തുകയും ചെയ്തവര്‍ക്കെതിരെ പൊലീസ് നടപടികള്‍ ശക്തമാക്കി.
മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന് പറഞ്ഞ് വോയ്സ് മെസേജ് അയച്ച യുവാവിനെ ഇന്ന് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു. നെന്മാറ നെല്ലിക്കാട്ട് പറന്പ് സ്വദേശി അശ്വിൻ ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
