ഒരു മാസം മുന്‍പാണ് പീഡനം നടന്നത്. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അലി പ്രണയം നടിച്ച് വശത്താക്കി. തുടര്‍ന്ന് രാത്രിയില്‍ സുഹൃത്തായ റാഫിയോടൊപ്പം കുട്ടിയുടെ വീട്ടിലെത്തി. അടുക്കളയില്‍ വെച്ച് ഇരുവരും ചേര്‍ന്ന് 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്തു പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി മാതാവിനോടൊപ്പമെത്തി പോലീസില്‍ പരാതി നല്‍കി.

യുവാക്കള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ്സെടുത്തു. ഇതറിഞ്ഞ റാഫി വിദേശത്തേക്ക് കടക്കുകയായിരുന്നു. എന്നാല്‍ ഒളിവില്‍ പോകാന്‍ ഒരുങ്ങിയ അലി അതിന് മുമ്പേ പൊലീസിന്റെ പിടിയിലായി. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ അലിയെ റിമാന്‍ഡ് ചെയ്തു.