വിദ്യാര്‍ത്ഥിനിയെ നാലു മാസം ഗര്‍ഭിണിയാക്കി  

ഇടുക്കി: ഇടുക്കിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ ദേവികുളം ഒ.ഡി.കെ.ഡിവിഷന്‍ സ്വദേശിയായ വിവേക് അഗസ്റ്റിന്‍ (22) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നാലു മാസം ഗര്‍ഭിണിയാണ്. 

പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ ഈ ബന്ധത്തില്‍ നിന്നും വേര്‍പെടുത്തുവാന്‍ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ബന്ധുക്കള്‍ പെണ്‍കുട്ടിയെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി കൂടുതല്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ കൗണ്‍സിലിംഗിന് വിധേയമാക്കി.

ഇതിലൂടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കൗണ്‍സലിംഗ് സെന്ററില്‍ നിന്നും പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി. മൂന്നാര്‍ സി.ഐ സാം ജോസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് അംഗവും പൊമ്പള ഒരുമ നേതാവുമായ ഗോമതി അഗസ്റ്റിന്റെ മകനാണ് അറസ്റ്റിലായ വിവേക്.