കഴിഞ്ഞ കുറേ ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇവരെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഢനത്തിന്റെ കഥ പുറത്തു വന്നത്. സുഹൃത്തായ രാമചന്ദ്രന്‍ സ്‌ത്രീയുടെ വീടിന് ദോഷമുണ്ടെന്നും അത് മാറാന്‍ പൂജ ചെയ്യണമെന്നും പറ‍ഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പൂജയ്‌ക്കിടെ പ്രസാദത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് വീട്ടമ്മയെ മയക്കിയത്. പീന്നീട് പീഢിപ്പിച്ചു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഇയാള്‍ പല തവണയായി ലക്ഷങ്ങള്‍ തട്ടിയെന്നും പൊലീസ് അറിയിച്ചു.