പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ ഷൊര്‍ണൂരില്‍ അറസ്റ്റ്‌ചെയ്തു. കവളപ്പാറ സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്. സെപ്തംബര്‍ മൂന്നിന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് പെണ്‍കുട്ടി നേരിട്ട് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെിരെ കേസെടുത്തത്. ഇയാളെ പാലക്കാട് കോടതിയില്‍ ഹാജരാക്കി, പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.