തിരുവനന്തപുരം: മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പന്തളം സ്വദേശി ഗിരീഷിനെ ആണ് റെയില്‍വേ പൊലീസ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ പാറശ്ശല റെയിൽവേ പോലീസ് ആണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.