സ്വന്തമായി ഉപയോഗിക്കാനാണ് മയക്കുമരുന്നുകള്‍ കൈവശം വച്ചതെന്നും കൊണ്ടുവന്നത് ഗോവയില്‍ നിന്നാണെന്നും ഇരുവരും പൊലീസിന് മൊഴിനല്‍കി
മലപ്പുറം: മയക്കുമരുന്നുകളുമായി ട്രെയിന് യാത്രക്കാരായ രണ്ടുപേര് പൊലീസിന്റെ പിടിയിലായി. ഗോവയില് നിന്നും മലപ്പുറത്തേക്ക് വന്ന യുവാവും യുവതിയുമാണ് പൊലീസിന്റെ പിടിയിലായത്.
ഇന്നലെ രാത്രിയിലാണ് തീവണ്ടിയാത്രക്കിടെ യുവാവിനേയും സുഹൃത്തായ യുവതിയേയും റെയില്വേ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇവര് മയക്കുമരുന്നുകള് ഉപയോഗിക്കുന്നുവെന്ന് ചില സഹയാത്രികരാണ് പൊലീസിനെ അറിയിച്ചത്. പരിശോധനയില് തിരൂരങ്ങാടി സ്വദേശി മുഹമ്മദ് ആദിലിന്റെ പക്കല് നിന്നും എം.ഡി.എം.എ എന്ന മയക്കുമരുന്ന് പിടികൂടി. ഷര്ട്ടിന്റെ കീശയില് ഒളിപ്പിച്ച നിലയില് ചരസും ഇയാളില് നിന്ന് കണ്ടെടുത്തു.സുഹൃത്തായ കണ്ണൂര് പാട്യം സ്വദേശിയായ പെൺകുട്ടിയുടെ കയ്യിലുണ്ടായിരുന്നത് കഞ്ചാവാണ്.സ്വന്തമായി ഉപയോഗിക്കാനാണ് മയക്കുമരുന്നുകള് കൈവശം വച്ചതെന്നും കൊണ്ടുവന്നത് ഗോവയില് നിന്നാണെന്നും ഇരുവരും പൊലീസിന് മൊഴിനല്കി. റെയില്വേ പൊലീസ് ഇരുവരേയും എക്സൈസ് അധികൃതര്ക്ക് കൈമാറി.
സ്വന്തം ഉപയോഗത്തിനാണ് മയക്കുമരുന്നുകള് കൈവശം വച്ചതെന്ന പ്രതികളുടെ മൊഴി എക്സൈസ് അധികൃതര് മുഖവിലക്കെടുത്തിട്ടില്ല. വൻ മയക്കുമരുന്ന് മാഫിയയുടെ കാരിയര്മാരാണ് ഇരുവരുമെന്നാണ് എക്സൈസ് അധികൃര്ക്ക് കിട്ടിയിട്ടുള്ള സൂചന.
