വാഹനത്തില്‍ വെച്ചും കേസിലെ ഒന്നാം പ്രതി കൂടിയായ ഹാഷിമിന്റെ വീട്ടില്‍ വെച്ചും യുവാവിന് മർദ്ദനമേറ്റതായി പൊലീസ് അറിയിച്ചു.

അടൂര്‍: യൂവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ചതായി പരാതി. കുളക്കട സ്വദേശി സൂരജിനാണ് മർദ്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദ്ദിച്ചവരില്‍ ഒരാളായ ഹാഷിമിന്റെ ഭാര്യയുമായി ബന്ധമുണ്ടന്ന് ആരോപിച്ചായിരുന്നു മർദ്ദനം. വാഹനത്തില്‍ വെച്ചും കേസിലെ ഒന്നാം പ്രതി കൂടിയായ ഹാഷിമിന്റെ വീട്ടില്‍ വെച്ചും യുവാവിന് മർദ്ദനമേറ്റതായി പൊലീസ് അറിയിച്ചു. ഹാഷിം, സഹോദരൻ ഹാഷിഖ്, നിഷാദ്, ഷെമീർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഹാഷിം പതിനൊന്ന് ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ്. ഹാഷിമിന്റെ ഭാര്യ ജോലിചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കരാനാണ് സൂരജ്.