തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്‍റ് പ്രശ്നത്തില്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് സമരപ്പന്തലിനുള്ളിലേക്ക് ലാത്തി വീശി. കണ്ണീർ വാതകവും പ്രയോഗിച്ചു. നിരാഹാരം നടത്തുന്ന നേതാക്കളായ മഹേഷിനും ഡീനിനും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി .

സംഘർഷം രൂക്ഷമായതോടെ സുധീരനും ചെന്നിത്തലയും എംഎല്‍എമാരും സമരപ്പന്തലിലെത്തി. പിണറായിക്ക് അധികാര ഭ്രാന്താണെന്ന് സുധീരന്‍ ആരോപിച്ചു.