എംഡി ബാലകിരണിനെ മാറ്റാനാണ് നീക്കം മുന്‍ എംഡി തുളസീദാസിനെ നിയമിക്കുന്നതിനെതിരെ പ്രതിഷേധം  

കണ്ണൂര്‍:കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തിന്‍റെ എംഡിയെ മാറ്റാനുള്ള ശ്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. എംഡി ബാലകിരണിനെ മാറ്റി മുന്‍ എംഡി തുളസീദാസിനെ നിയമിക്കാനുള്ള നീക്കം അഴിമതിക്ക് വേണ്ടിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. നീക്കത്തെ എതിര്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.